കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖ നടത്തിയത് പദവിയോട് ചേര്‍ന്ന പ്രതികരണമല്ല: ദീദി ദാമോദരന്‍ - നടിയെ ആക്രമിച്ച കേസ്

മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഡബ്ല്യു.സി.സി പ്രവർത്തക ദീദി ദാമോദരൻ ആവശ്യപ്പെട്ടു.

Deedi Damodaran  actress attack case  actor dileep  നടിയെ ആക്രമിച്ച കേസ്  ദീദി ദാമോധരന്‍  മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖ നടത്തിയത് പദവിയോട് ചേര്‍ന്ന പ്രതികരണമല്ല: ദീദി ദാമോദരന്‍

By

Published : Jul 11, 2022, 1:47 PM IST

കോഴിക്കോട്:നടിയെ ആക്രമിച്ച കേസിൽ ജയിൽ മുൻ ഡി.ജി.പി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ആരെന്ന് വ്യക്തമാക്കണമെന്ന് ഡബ്ല്യു.സി.സി പ്രവർത്തക ദീദി ദാമോദരൻ. പദവിയോട് ചേർന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത്. അതിജീവിതയുടെ പോരാട്ടം എളുപ്പമായിരുന്നില്ല.

ദീദി ദാമോദരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

കോടതി അലക്ഷ്യമാകുന്നത് കൊണ്ട് മറ്റ് കാര്യങ്ങൾ പറയുന്നില്ല. പൊലീസിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details