സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കണ്ട മൃതദേഹം കൊലക്കേസ് പ്രതിയുടേതെന്ന് പൊലീസ് - Kozhikode news
കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കോഴിക്കോട് നരിക്കുനിയില്‍. അൽഅമീൻ (22) ആണ് മരണപ്പെട്ടത്.
കോഴിക്കോട് നരിക്കുനി സ്വകാര്യ വ്യക്തിയുടെ കിണറില്‍ കണ്ട മൃതദേഹം
കോഴിക്കോട്:നരിക്കുനിപാലങ്ങാട് പന്നിക്കോട്ടൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽഅമീൻ (22) ആണ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഇയാൾ കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.