കശുമാവിൻ തോട്ടത്തിൽ നിന്നും തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി - അസ്ഥികൂടം കണ്ടെത്തി
നാലുമാസം പഴക്കമുള്ള മൃതദേഹം യുവാവിൻ്റെതാണെന്ന് സംശയം.
കൊയിലാണ്ടി മുചുകുന്ന് കോളേജിന് സമീപം കശുമാവിൻ തോട്ടത്തിൽനിന്നും അസ്ഥികൂടം കണ്ടെത്തി. നാലുമാസം പഴക്കമുള്ള മൃതദേഹം യുവാവിൻ്റെതാണെന്ന് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി മുചുകുന്ന് കോളേജിന് സമീപത്തെ വലിയ മലയിലാണ് ചൊവ്വാഴ്ച സന്ധ്യയോടെ മൃതദേഹം അസ്ഥികൂടമായ നിലയിൽ കണ്ടെത്തിയത്. പാന്‍റ്സും ഷർട്ടുമാണ് വേഷം. പോലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്ത് ആരെയും കാണാതായതായി റിപ്പോർട്ടില്ല. കശുവണ്ടി പെറുക്കാൻ എത്തിയ കുട്ടികളാണ് കശുമാവിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.