കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് കെപി അനില്‍കുമാര്‍. എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പറയുന്നതെന്ന് കെപി അനില്‍കുമാര്‍ ചോദിച്ചു. പാര്‍ട്ടി കല്‍പ്പിച്ചിട്ടുള്ള സീമകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാം എന്നാല്‍ അതിന് മുന്‍പ് വിശദീകരണം തേടുകയെന്ന ഉത്തരവാദിത്തം പാര്‍ട്ടി ചെയ്‌തിട്ടില്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു.
ഒരു വിശദീകരണം പോലും ചേദിക്കാതെയുള്ള ഇപ്പോഴത്തെ നടപടി അംഗീകരിക്കാനാകില്ലെന്നും താന്‍ ഇപ്പോഴും എഐസിസി അംഗമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നതെങ്ങനെയാണ്. ഇതില്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു