കേരളം

kerala

ETV Bharat / state

രാമനാട്ടുകര അപകടം: സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം - gold smuggling

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്റ്റംസ് പ്രിവന്‍റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘം രാമനാട്ടുകര അപകടത്തിനു പിന്നിലെ സ്വർണക്കടത്ത് അന്വേഷിക്കും

customs preventive team to investigate gold smuggling connection of people died in ramanattukara accident  രാമനാട്ടുകര അപകടം  സ്വർണക്കടത്ത് ബന്ധങ്ങൾ അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം  സ്വർണക്കടത്ത്  കസ്റ്റംസ് പ്രിവന്‍റീവ് സംഘം  രാമനാട്ടുകര  കസ്റ്റംസ്  customs  customs preventive team  gold smuggling  ramanattukara accident
രാമനാട്ടുകര അപകടം: സ്വർണക്കടത്ത് ബന്ധങ്ങൾ അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം

By

Published : Jun 24, 2021, 12:48 PM IST

കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്റ്റംസ് പ്രിവന്‍റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും എത്തുന്നത്. അസി. കമ്മീഷണർ പി.ജി. ലാലുവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ജോയിന്‍റ് കമ്മീഷണർ എം. വസന്തഗേശൻ മേൽനോട്ടം വഹിക്കും.

Also Read: രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

2.33 കിലോഗ്രാം സ്വർണവുമായി കസ്റ്റംസ് പിടികൂടിയ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖും രാമനാട്ടുകരയിലെ അപകടവും ബന്ധപ്പെടുത്തിയാണ് അന്വേഷണം ആരംഭിക്കുക. അപകടത്തിന് പിന്നാലെ അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേരെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യും.

ABOUT THE AUTHOR

...view details