കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മിഷണർ എ.ജെ. ബാബു കോടതിയെ സമീപിച്ചത്. പ്രതികളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് 10 ദിവസത്തിന് ശേഷമാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകിയത്.
മാവോയിസ്റ്റ് കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും - two arrested in connection with maoist
കോഴിക്കോട് പ്രിൻസിപ്പൽ സെഷന്‍സ് കോടതിയാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്
മാവോയിസ്റ്റ് ബന്ധം: പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
യുഎപിഎ ചുമത്തപ്പെട്ട കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ കൂടുതൽ ബന്ധങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ. കൂടാതെ കേസിന്‍റെ അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് അറിയിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.