കേരളം

kerala

ETV Bharat / state

'പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടിക്കേറി കൊത്തിക്കീറും'; തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം - കോണ്‍ഗ്രസ്

ശരത് ലാലിനേയും കൃപേഷിനേയും ഷുഹൈബിനേയും ഓർമയില്ലേയെന്ന് മുദ്രാവാക്യം

cpm workers with hate slogans  cpm workers with hate slogans in kozhikode  cpm  congress  തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം  സിപിഎം കൊലവിളി മുദ്രാവാക്യം  കോണ്‍ഗ്രസ്  സിപിഎം
'പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടിക്കേറി കൊത്തിക്കീറും'; തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം

By

Published : Jun 15, 2022, 1:10 PM IST

കോഴിക്കോട് : തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാൽ ഏത് പൊന്നുമോനായാലും വീട്ടിൽ കയറി കൊത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. ശരത് ലാലിനേയും കൃപേഷിനേയും ഷുഹൈബിനേയും ഓർമയില്ലേയെന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട്.

വല്ലാണ്ടങ്ങ് കളിച്ചാൽ അവരെപ്പോലെ ചത്ത്‌ മലര്‍ന്ന് കിടക്കേണ്ടി വരുമെന്നാണ് യൂത്ത് കോൺഗ്രസുകാർക്ക് മുന്നറിയിപ്പ്. അതേസമയം മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ജില്ലയില്‍ ആക്രമ സംഭവങ്ങൾക്ക് അയവില്ല. റൂറൽ പൊലീസ് പരിധിയിലാണ് അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത്.

'പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടിക്കേറി കൊത്തിക്കീറും'; തിക്കോടിയിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം

കുറ്റ്യാടി അമ്പലത്തുകുളങ്ങരയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറുണ്ടായി. ബുധനാഴ്ച (15/06/22) പുലർച്ചെയാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

also read: 'മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു, നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കി' ; റിപ്പോര്‍ട്ട് നല്‍കി വിമാന കമ്പനി, അന്വേഷിക്കാന്‍ പ്രത്യേക സംഘം

പേരാമ്പ്രയിൽ കോൺഗ്രസ് - സിപിഎം പ്രകടനക്കാർ തമ്മിൽ ഏറ്റുമുട്ടി. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കുണ്ട്. ഇരുവിഭാഗവും തമ്മിൽ കല്ലേറും തല്ലും നടന്നു.

ABOUT THE AUTHOR

...view details