കേരളം

kerala

ETV Bharat / state

കുറ്റ്യാടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ അനുനയ ശ്രമവുമായി സിപിഎം - CPM with conciliatory efforts

പരസ്യ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി

കോഴിക്കോട്  കുറ്റ്യാടി  സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം  സിപിഎം  അനുനയ ശ്രമം  f CPM activists  Kuttiyadi  CPM with conciliatory efforts  kozhikodu
കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ അനുനയ ശ്രമങ്ങളുമായി സിപിഎം

By

Published : Mar 11, 2021, 9:45 AM IST

കോഴിക്കോട്: കുറ്റ്യാടിയിലെ സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിൽ അനുനയ ശ്രമങ്ങളുമായി സിപിഎം. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം. കുറ്റ്യാടിയിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാൽ അവസാന നിമിഷം കോഴിക്കോട്ടേക്കുള്ള യാത്ര മാറ്റിവെച്ചിരുന്നു. കുറ്റ്യാടിക്ക് പകരം തിരുവമ്പാടി ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും തിരുവമ്പാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ സിപിഎം തീരുമാനം മാറ്റാൻ സാധ്യതയില്ല. ഇരുവർക്കും അനുയോജ്യരായ പൊതു സ്വതന്ത്രനെ നിർത്താമെന്ന ആലോചനയുമുണ്ട്.

കുറ്റ്യാടിയിലെ പ്രതിഷേധം തൊട്ടടുത്ത മണ്ഡലങ്ങളേയും ബാധിക്കുമോ ആശങ്കയും സിപിഎമ്മിനുണ്ട്. അതിനിടെ ഇന്നലെ നടന്ന പരസ്യ പ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. മോഹനനെതിരെയും ഭാര്യ കെ.കെ ലതികക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.

ABOUT THE AUTHOR

...view details