കോഴിക്കോട്: പാർട്ടി തീരുമാനം ഇരുമ്പൊലക്കയാണെന്ന തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറി. കുറ്റ്യാടി സഖാക്കളുടെ ആത്മാർത്ഥമായ പ്രതിഷേധത്തിന് സിപിഎം നേതൃത്വം വഴങ്ങി. ഏരിയ കമ്മിറ്റിക്ക് പിന്നാലെ സിപിഎം മണ്ഡലം കമ്മറ്റിയിലും പാർട്ടിക്ക് വലിയ അപകടം മണത്തതോടെയാണ് പുനരാലോചന. സംസ്ഥാന സെക്രട്ടറി അല്ലെങ്കിലും കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചയാണ് കുറ്റ്യാടിയില്‍ ഫലം കണ്ടത്. മണ്ഡലം കേരള കോൺഗ്രസിന് വിട്ട് കൊടുക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ആയിരത്തിലേറെ സഖാക്കളാണ് ചെങ്കൊടിയേന്തി കുറ്റ്യാടി ടൗണില്‍ പ്രകടനം നടത്തിയത്. ഇതിനെ പരിഗണിക്കാതിരുന്ന സിപിഎം സംസ്ഥാന നേതൃത്വം ഏരിയാ കമ്മിറ്റി യോഗം വിളിച്ച് പ്രതിഷേധിച്ചവർക്ക് താക്കീത് നല്‍കി.
പാർട്ടിയെ ജനം തിരുത്തി: കുറ്റ്യാടി സിപിഎം മത്സരിക്കും - Kuttiyadi assembly seat
സംസ്ഥാന സെക്രട്ടറി അല്ലെങ്കിലും കോടിയേരി ബാലകൃഷ്ണൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചയാണ് കുറ്റ്യാടിയില്‍ ഫലം കണ്ടത്. മണ്ഡലം കേരള കോൺഗ്രസിന് വിട്ട് കൊടുക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ആയിരത്തിലേറെ സഖാക്കളാണ് ചെങ്കൊടിയേന്തി കുറ്റ്യാടി ടൗണില്‍ പ്രകടനം നടത്തിയത്.
പാർട്ടിയിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്ന അവസ്ഥ വന്നപ്പോൾ പ്രവർത്തകർ പരസ്യ നീക്കം നിർത്തി. എന്നാൽ താഴെ തട്ടിലേക്ക് യോഗങ്ങൾ വിളിച്ചപ്പോഴാണ് യഥാർഥ സഖാക്കൾ എന്നന്നേക്കുമായി പാർട്ടിക്ക് നഷ്ടപ്പെടും എന്ന് നേതൃത്വത്തിന് മനസിലായത്. ഒഞ്ചിയത്തിന് പിന്നാലെ കുറ്റ്യാടിയും പാർട്ടിക്ക് നഷ്ടപ്പെടും എന്ന് മനസ്സിലാക്കി കോടിയേരി തന്നെ ചർച്ചക്കായി നേരിട്ട് രംഗത്തിറങ്ങി. ഇടത് മുന്നണിയിലേക്ക് ചുവട് മാറ്റുമ്പോൾ കോടിയേരിയെ വിശ്വസിച്ച ജോസ് കെ മാണി മറിച്ചൊന്നും പറഞ്ഞതുമില്ല. ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നത്തിൽ ആര് വന്നാലും സ്വാഗതമെന്ന് കുറ്റ്യാടി സഖാക്കളും പറഞ്ഞു. അതോടെ കുറ്റ്യാടിയില്‍ നിന്നുയർന്ന തർങ്ങൾക്കും പ്രതിഷേധങ്ങൾക്കും അവസാനമായി.