കേരളം

kerala

ETV Bharat / state

സോളാര്‍ കേസ് സിബിഐക്ക്; സിപിഎമ്മിന്‍റെ പ്രതികാര നടപടിയെന്ന് എംഎം ഹസന്‍ - പ്രതികാരനടപടി

സോളാര്‍ കേസ് സിബിഐക്ക് വിട്ട തീരുമാനം വീണ്ടും അധികാരത്തിലെത്താനുള്ള സിപിഎമ്മിന്‍റെ ശ്രമമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

CPM retaliates for decision to hand over solar case to CBI; MM Hassan  CPM  decision to hand over solar case to CBI  MM Hassan  solar case  സോളാര്‍ കേസ് സിബിഐക്ക് വിട്ട തീരുമാനം സിപിഎമ്മിന്‍റെ പ്രതികാരനടപടി; എം എം ഹസന്‍  സോളാര്‍ കേസ്  സിപിഎം  പ്രതികാരനടപടി  എം എം ഹസന്‍
സോളാര്‍ കേസ് സിബിഐക്ക് വിട്ട തീരുമാനം സിപിഎമ്മിന്‍റെ പ്രതികാരനടപടി; എം എം ഹസന്‍

By

Published : Jan 25, 2021, 2:59 PM IST

കോഴിക്കോട്: സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎമ്മിന്‍റെ പ്രതികാര നടപടിയെന്ന് എം.എം ഹസന്‍. സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയത്. അത് വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ അത് വ്യാമോഹമാണ്.

കേരളാ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ്. ഇത് രാഷ്ട്രീയ പ്രതികാരമാണെന്നും സിപിഎമ്മിന്‍റെ ഗതികേടാണിതെന്നും എം.എം ഹസന്‍ പറഞ്ഞു. പെരിയ, ഷുഹൈബ് കേസുകള്‍ സിബിഐക്ക് വിട്ടാല്‍ പ്രേരണാ കുറ്റത്തിന് പിണറായി വിജയന്‍ പ്രതിയാകുമെന്നും എം.എം ഹസന്‍ ആരോപിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details