കോഴിക്കോട്: സ്വർണകള്ളക്കടത്ത് കേസിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്വട്ടേഷൻ സംഘം ഉപയോഗിച്ചിരുന്ന കാർ മാറ്റിയത് സിപിഎമ്മിന്‍റെ അറിവോടെയാണ്. അന്വേഷണം പാർട്ടി നേതാക്കളിലേക്ക് എത്തുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.കസ്റ്റംസിനോട് നിസ്സഹകരിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാമനാട്ടുകര സ്വർണക്കടത്ത്; സിപിഎമ്മിന് പങ്കെന്ന് കെ സുരേന്ദ്രൻ കൂടുതൽ വായിക്കാന്‍: 'സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യാൻ അറിയാം', അർജ്ജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്
രാമനാട്ടുകര സംഭവം വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സമാന സംഭവങ്ങളുടെ തുടർച്ചയാണ്. മരം മുറി അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ സ്വർണ്ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് ശരിയല്ല. ജോസഫൈൻ വിഷയത്തിൽ പാർട്ടി കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കാന്‍: കരിപ്പൂർ വിമാന സ്വർണകടത്ത്; അർജ്ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്