കോഴിക്കോട് : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ കെപി അനിൽ കുമാറിന് ജില്ലാ കമ്മറ്റി ഓഫീസിൽ സ്വീകരണം നൽകി. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എ പ്രദീപ് കുമാര്‍ എംഎല്‍എ ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കാനെത്തിയിരുന്നു.
ഡിസിസി അധ്യക്ഷന്മാരുടെ പുതിയ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ അനില്‍കുമാറിനെ സിപിഎമ്മിലെത്തിച്ചത്. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിടുകയാണെന്ന് അനില്‍കുമാര്‍ പ്രഖ്യാപിച്ചത്.