കോഴിക്കോട് : വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. വടകര ബാങ്ക് റോഡിന് സമീപം താമസിക്കുന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് വടകര പൊലീസാണ് കേസെടുത്തത്.
സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
Also Read:സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തില്‍ കർശന നടപടി; പ്രത്യേക കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.