കോഴിക്കോട്:കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ തള്ളിപ്പറഞ്ഞ് സിപിഎം. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ നടപടിയെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ മേയർ പങ്കെടുത്തത് തന്നെ തെറ്റാണെന്നും പാർട്ടിയോട് ആലോചിച്ചിട്ടല്ല പരിപാടിയിൽ പങ്കെടുത്തതെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പാര്‍ട്ടി വിരുദ്ധം; കോഴിക്കോട് മേയറെ തള്ളിപ്പറഞ്ഞ് സിപിഎം - കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തതിനെതിരെയാണ് സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ രംഗത്തു വന്നത്. മേയറുടെ നടപടി ശരിയല്ലെന്നും പാര്‍ട്ടി വിരുദ്ധമാണെന്നും ജില്ല സെക്രട്ടറി.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പാര്‍ട്ടി വിരുദ്ധം ; കോഴിക്കോട് മേയറെ തള്ളിപ്പറഞ്ഞ് സിപിഎം
ബാലഗോകുലത്തിന്‍റെ പരിപാടിയിൽ മേയര്‍ പങ്കെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി വിലക്കിയില്ല; വിശദീകരണവുമായി മേയര്‍ ബീന ഫിലിപ്പ്