കോഴിക്കോട്: വിലങ്ങാട് ഉരുൾപ്പൊട്ടലിൽ മരിച്ച കുറ്റിക്കാട്ടിൽ ബെന്നിയുടെ കുടുംബത്തിന് സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി പുതിയ വീട് നിർമ്മിച്ചു നൽകും. ഈ മാസം എട്ടിന് രാത്രിയുണ്ടായ ഉരുൾപ്പൊട്ടലിൽ കുറ്റിക്കാട്ടിൽ ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ ഫിലിപ്പ് എന്നിവരാണ് മരിച്ചത്. കുടുംബത്തിൽ അവശേഷിക്കുന്ന ബെന്നിയുടെ മറ്റു രണ്ടു മക്കൾക്കും അമ്മയ്ക്കും വേണ്ടിയാണ് പാർട്ടിയുടെ നേതൃത്വത്തിൽ വീട് നിർമ്മിക്കുന്നത്. ഇതിനായുള്ള സ്ഥലം കണ്ടെത്തിയെന്നും പെട്ടന്ന് തന്നെ വീട് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി പി. ഗവാസ് അറിയിച്ചു.
ബെന്നിയുടെ കുടുംബത്തിന് സിപിഐ വീട് നിർമ്മിച്ചു നൽകും - വിലങ്ങാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞ ബെന്നിയുടെ കുടുംബത്തിന് വേണ്ടി സി പി ഐ വീട് നിർമ്മിക്കും
വിലങ്ങാട് ഉരുൾപ്പൊട്ടലിൽ മരണപ്പെട്ട നാല് പേരിൽ മൂന്ന് പേരും ബെന്നിയുടെ കുടുംബത്തിൽ നിന്നായിരുന്നു
ബെന്നിയുടെ കുടുംബത്തിന് സി പി ഐ വീട് നിർമ്മിച്ചു നൽകും
വിലങ്ങാട് ഉരുൾപ്പൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാല് പേരാണ് മരിച്ചത്.
Last Updated : Aug 17, 2019, 11:00 PM IST