കേരളം

kerala

ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കോഴിക്കോട് തുടക്കം

By

Published : May 29, 2021, 11:55 AM IST

Updated : May 29, 2021, 12:58 PM IST

സംസ്ഥാനത്ത് ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്.

covid vaccination campaign for differently abled  ഭിന്നശേഷിക്കാര്‍ക്കായുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി  കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം  കൊവിഡ് വാക്‌സിനേഷന്‍  കൊവിഡ്  ഭിന്നശേഷിക്കാര്‍  differently abled  പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.എ മുഹമ്മദ് റിയാസ്  പ്രാഥമികാരോഗ്യകേന്ദ്രം
ഭിന്നശേഷിക്കാര്‍ക്കായുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കായുള്ള ഏകദിന കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി. ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 18നും 44നുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി. ജില്ല മെഡിക്കല്‍ ഓഫിസ്, സാമൂഹ്യനീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സാമൂഹ്യ സുരക്ഷ മിഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞത്തിൽ പതിനയ്യായിരത്തോളം ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് കോഴിക്കോട് തുടക്കം

Also Read: മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ജില്ലയിലെ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററുകള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയടക്കമുള്ള 100 കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം. ഓരോ പഞ്ചായത്തിലും ക്യാമ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താല്‍ ഇന്ന് കുത്തിവയ്പ്പ് സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പിന്നീട് സാധാരണ നിലയില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാമെന്നും ഇവര്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Last Updated : May 29, 2021, 12:58 PM IST

ABOUT THE AUTHOR

...view details