വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസികളായ കൊവിഡ് രോഗികൾ ദുരിതത്തിൽ.അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ചാണ് പതിനെട്ട് ആദിവാസി രോഗികൾ കഴിഞ്ഞത്. മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ഈ ദുർഗതി.
കൊവിഡ് വ്യാപനം; ദുരിതം പേറി വയനാട്ടിലെ ആദിവാസി സമൂഹം - കൊവിഡ് വ്യാപനം; ദുരിതം പേറി വയനാട്ടിലെ ആദിവാസി സമൂഹം
അടിസ്ഥാന സൗകര്യം പോലുമില്ലാതെ നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ചാണ് ആദിവാസി രോഗികൾ കഴിഞ്ഞത്.
കൊവിഡ് വ്യാപനം; ദുരിതം പേറി വയനാട്ടിലെ ആദിവാസി സമൂഹം
കൊവിഡ് കേന്ദ്രങ്ങളിലെത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന സർക്കാർ നിർദേശം മുനിസിപ്പാലിറ്റി അവഗണിച്ചതായാണ് പരാതി. നിരീക്ഷണ കേന്ദ്രത്തിലെ നേഴ്സറി ക്ലാസ് മുറിയിലാണ് രോഗികൾ കഴിഞ്ഞത്.രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ കിടന്നാണ് രാത്രി കഴിച്ചുകൂട്ടിയത്.
കൂടുതൽ വായിക്കാന്‍:വയനാട്ടില്‍ ജാഗ്രത ശക്തം; കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങൾ