കോഴിക്കോട്: ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ കൂടിയ തോതിൽ രോഗബാധിതരുള്ള കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റില്‍ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപനം; നിയന്ത്രണം കർശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം - kozhikode
ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
![കൊവിഡ് വ്യാപനം; നിയന്ത്രണം കർശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം കൊവിഡ് വ്യാപനം കൊവിഡ് വ്യാപനം കോഴിക്കോട് കോഴിക്കോട് കലക്ടർ എസ്.സാംബശിവറാവു covid spread kozhikode district administration kozhikode kozhikode covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11337144-thumbnail-3x2-kkd.jpg)
നിലവിൽ ഉള്ള നിയന്ത്രണങ്ങൾ കർശനമാക്കുകയും പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും വെരി സീരിയസ്, സീരിയസ്, നോർമൽ എന്നീ വിഭാഗത്തിൽപ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് കലക്‌ടർ എസ്.സാംബശിവറാവു അറിയിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തണമെന്നും പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പർക്ക പട്ടിക തയാറാക്കി പരിശോധനയുടെ എണ്ണം വർധിപ്പിക്കുമെന്നും വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ ഉറപ്പാക്കുമെന്നും കുടുംബശ്രീ, ആർ.ആർ.ടി ടീമിന്‍റെ സേവനം പ്രയോജനപ്പെടുത്തുമെന്നും കലക്‌ടർ വ്യക്തമാക്കി.
ജില്ലയിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലന്നും മറ്റ് ജില്ലകളിലേക്കുള്ള യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലന്നും യോഗത്തിനു ശേഷം കലക്‌ടർ മാധ്യമങ്ങളോട് പറഞ്ഞു.