കേരളം

kerala

ETV Bharat / state

രാജ്യശ്രദ്ധ നേടി കൊവിഡ് ജാഗ്രത പോർട്ടൽ - കോഴിക്കോട് വാർത്തകൾ

ഓക്‌സിജൻ വിതരണവുമായി ബന്ധപെട്ട് പോർട്ടലില്‍ നടത്തിയ സംവിധാനമാണ് രാജ്യശ്രദ്ധ നേടിയത്.

covid portal get national attention  രാജ്യശ്രദ്ധ നേടി കൊവിഡ് ജാഗ്രത പോർട്ടൽ  കോഴിക്കോട്  കോഴിക്കോട് വാർത്തകൾ  kozhikode news
രാജ്യശ്രദ്ധ നേടി കൊവിഡ് ജാഗ്രത പോർട്ടൽ

By

Published : May 28, 2021, 3:16 PM IST

കോഴിക്കോട്:കൊവിഡിന് എതിരായ പോരാട്ടത്തിൽ രാജ്യശ്രദ്ധ നേടി ജില്ലയിൽ ആരംഭിച്ച കൊവിഡ് 19 ജാഗ്രതാ പോർട്ടൽ. ഓക്‌സിജൻ വിതരണം സംബന്ധിച്ച് പോർട്ടലിൽ ഒരുക്കിയിട്ടുള്ള ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. സംവിധാനത്തിന്‍റെ പ്രവർത്തന മികവിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ, പുതിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻഐസി കോഴിക്കോടുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ എൻഐസിയുടെ സഹായത്തോടെ ഉത്തരാഖണ്ഡിൽ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കുകയും ചെയ്തു.

പോർട്ടലിന്‍റെ ആരംഭം

കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവറാവുവിന്‍റെ നേതൃത്വത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാർച്ച് 19ന് പോർട്ടൽ ആരംഭിച്ചത്. സംസ്ഥാനത്തെ ഓക്‌സിജൻ ഉൽപാദനവുമായി ബന്ധപ്പെട്ട വിവരങ്ങളും പോർട്ടലിൽ നൽകുന്നുണ്ട്. നിർമ്മാതാക്കളാണ് ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നത്. ഉൽപാദനം, വിതരണം തുടങ്ങി ഓക്‌സിജൻ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച ഗ്രാഫിക്കൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3,20,53,521 പേർ ഇതിനകം പോർട്ടൽ സന്ദർശിച്ചത്.

ഓക്‌സിജൻ വിതരണം എങ്ങനെ?

സംസ്ഥാനത്തെ ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുവേണ്ട കാര്യങ്ങളാണ് പ്രധാനമായും സംവിധാനത്തിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ഓക്‌സിജൻ ലഭ്യത, സംഭരണം, ഉപയോഗം, 24 മണിക്കൂർ നേരത്തേക്കുവേണ്ട ഓക്‌സിജന്‍റെ ലഭ്യത എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഓക്‌സിജൻ ലഭ്യതക്കായി ആശുപത്രികൾക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങൾക്കും നേരിട്ട് പോർട്ടൽ വഴി അപേക്ഷ നൽകാം. ഇതിനായി പ്രത്യേക ലോഗിൻ പാസ് -വേർഡുകൾ നൽകിയിട്ടുണ്ട്. അപേക്ഷകളിൽ ജില്ലാ- സംസ്ഥാന തല കൊവിഡ് വാർ റൂമുകളിൽ നിന്നും നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങളിൽ ഓക്‌സിജനുവേണ്ടി ക്രിട്ടിക്കൽ റിക്വസ്റ്റ് എന്ന സംവിധാനം ഉപയോഗിച്ച് ആശുപത്രികൾക്ക് അപേക്ഷ നൽകാം. ഇത് സംസ്ഥാന വാർ റൂമിൽ നിന്ന് പരിശോധിച്ച് നടപടി എടുക്കും.

Also Read:ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം: ലൈപോസോമല്‍ ആംഫോടെറിസിന്‍ ലഭ്യമായി
അടുത്തിടെയാണ് ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനവും കൂടി പോർട്ടലിൽ ഉൾപ്പെടുത്തിയത്. കൊവിഡ് രോഗവ്യാപനത്തിന്‍റെ പ്രാരംഭഘട്ടത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടർ സാംബശിവ റാവുവിന്‍റെ മേൽ നേട്ടത്തിൽ കൊവിഡ് ജാഗ്രത പോർട്ടലിന് രൂപം നൽകിയത്.

ABOUT THE AUTHOR

...view details