കോഴിക്കോട് :കൊവിഡ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ സമര പരിപാടികളിൽ നിന്ന് പിൻമാറുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
എന്നാൽ ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്‌തവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സംഘടന ആവശ്യപ്പെട്ടു. 16 വ്യാപാരികളാണ് കടബാധ്യത മൂലം ഇതുവരെ ആത്മഹത്യ ചെയ്‌തത്.
വ്യാപാരി വ്യവസായി ഏകോപന സമിതി Also Read :1000 ല്‍ 10 ലേറെ പേര്‍ക്ക് കൊവിഡെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; അടച്ചിടല്‍ നയം പ്രഖ്യാപിച്ച് സര്‍ക്കാര്‍
മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറാവണമെന്നാണ് സമിതിയുടെ ആവശ്യം. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആത്മഹത്യ ചെയ്‌ത ആലപ്പുഴയിലെ വ്യാപാരിയുടെ കുടുംബത്തിന് തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ധനസഹായം നൽകിയത് ഓർമിപ്പിച്ചായിരുന്നു വ്യാപാരികളുടെ ആവശ്യം.
ഈ മാസം 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്നാണ് ഏകോപന സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നുമായിരുന്നു പ്രഖ്യാപനം.