കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു

കഴിഞ്ഞ നാല് ദിവസമായി രാജമ്മ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു.

covid infected housewife found dead in well in Kallachi covid infected housewife found dead in kozhikode കൊവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കല്ലാച്ചിയിൽ കൊവിഡ് ബാധിച്ച വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : May 7, 2021, 10:08 PM IST

കോഴിക്കോട്: കല്ലാച്ചിയിൽ കൊവിഡ് ബാധിച്ച വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഇടി കോളജിന് സമീപത്തെ വലിയ പറമ്പത്ത് രാജമ്മയെ (70)യാണ് വീടിന് സമീപത്തെ വെള്ളമില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസമായി രാജമ്മ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു. കണ്ണൂർ ഗവ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് രാജമ്മക്കും, കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്താനാവാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളമില്ലാത്ത പാറകള്‍ നിറഞ്ഞ കിണറ്റിലേക്ക് വീണപ്പോള്‍ വീഴ്ചയില്‍ ശരീര ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് അംഗങ്ങൾ പിപിഇകിറ്റ് ധരിച്ചാണ് കിണറിലിറങ്ങി രാജമ്മയെ പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനയച്ചു.

ABOUT THE AUTHOR

...view details