കോഴിക്കോട്:കൊവിഡില്‍ (Covid Crisis) തൊഴില്‍ നഷ്‌ടമായി (Positive thinking) വിവിധ മേഖലകളിലേക്ക് ചേക്കേറിയവര്‍ നിരവധിയാണ്. മാവൂരിലെ ഒരു കൂട്ടം ആളുകള്‍ അല്‍പം വ്യത്യസ്‌തമായ മാര്‍ഗമാണ് തെരഞ്ഞെടുത്തത്. ആട് വളര്‍ത്തലയിരുന്നു (Goat Farming) അത്. നിര്‍മാണം, ബസ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, കാറ്ററിങ്, കല തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ആടുവളര്‍ത്തലിലേക്ക് തിരിഞ്ഞത്.
നൊട്ടിവീട്ടിൽ കാരിക്കുട്ടി അടക്കം 20ലധികം പേരാണ് ഇരുളടഞ്ഞെന്നു കരുതിയ ഭാവിയെ, ആത്മവിശ്വാത്തോടെ നേരിടുന്നത്. ചെറിയതോതിൽ തുടങ്ങി മുഴുവൻ സമയ തൊഴിലാക്കി മാറ്റുകയായിരുന്നു ഇവര്‍. കാരിക്കുട്ടി ഇരുപത് ആടുകളെയാണ് വളര്‍ത്തുന്നത്. കാടും പുല്ലും ഇടതൂര്‍ന്ന് നില്‍ക്കുന്ന മാവൂർപാടമാണ് ആടുകളെ മേയ്‌ക്കാന്‍ ഉപയോഗിക്കുന്നത്.