കോഴിക്കോട്: ഒമിക്രോൺ, കൊവിഡ് സമൂഹ വ്യാപന ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. ജില്ലയിൽ പൊതുയോഗങ്ങൾക്കും പൊതുയിടങ്ങളിലെ ആൾക്കൂട്ടത്തിനും ജില്ല കലക്‌ടർ നിരോധനം ഏർപ്പെടുത്തി. ബസുകളിലുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശം നൽകി.
ഒമിക്രോൺ പിടിമുറുക്കുന്നു; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച് കലക്‌ടർ - കോഴിക്കോട് ഒമിക്രോൺ
ബീച്ചിലും പാർക്കിലും നിയന്ത്രണം കർശനമാക്കും. ബസുകളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ല കലക്‌ടർ നിർദേശം നൽകി.
ഒമിക്രോൺ പിടിമുറുക്കുന്നു; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച് കലക്‌ടർ
ബീച്ചിലും പാർക്കിലും നിയന്ത്രണം കർശനമാക്കും. പരിശോധന ശക്തമാക്കാനും പൊലീസിന് നിർദേശം നൽകി. ജില്ലയിൽ ഒരു വിഭാഗം ഡോക്‌ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാൽ കേസുകൾ നേരിടാനുള്ള കർമ പദ്ധതിയുടെ ആദ്യഘട്ടമായാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
Also Read: കൊവിഡ് കണക്കിൽ നേരിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 2.58 ലക്ഷം രോഗികൾ