കണ്ണൂർ:കെ.എം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജൻ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എം ഷാജി എംഎൽഎക്ക് കൊവിഡ് - കെ.എം ഷാജി എംഎൽഎയ്ക്ക് കൊവിഡ്
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കെ.എം ഷാജി എംഎൽഎയ്ക്ക് കൊവിഡ്
അഴീക്കോട് സ്‌കൂളിന് പ്ലസ്‌ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോകാൻ സാധ്യതയുണ്ട്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎ അഭ്യര്‍ഥിച്ചു.