കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാനാഞ്ചിറയിലെ പട്ടാള പളളി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. ബുധനാഴ്‌ച മുതൽ നമസ്‌കാരങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.
മാനാഞ്ചിറയിലെ പട്ടാള പളളി അടച്ചിടും - ജുമാ നമസ്‌കാരം
ബുധനാഴ്‌ച മുതൽ നമസ്‌കാരങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.
മാനാഞ്ചിറയിലെ പട്ടാള പളളി അടച്ചിടും
വെള്ളിയാഴ്‌ചയിലെ ജുമാ നമസ്‌കാരമടക്കം മാറ്റിവെച്ചതായും ഭാരവാഹികൾ അറിയിച്ചു. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ജനസമ്പർക്കം ഒഴിവാക്കി, രോഗം പടരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത്.