കോഴിക്കോട് :മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ ( Grow Vasu) കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ താക്കീത് ചെയ്‌ത് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. മുദ്രാവാക്യം വിളിക്കാന്‍ കോടതി വരാന്തയില്‍വച്ച് (Slogans in Court Premises) ആരേയും അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി ). ഇനി ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി താക്കീത് നൽകി (Court Cautioned police On Grow Vasu Case) .
കഴിഞ്ഞ തവണ ഗ്രോ വാസു കോടതി വരാന്തയില്‍ വച്ച് മുദ്രാവാക്യം വിളിച്ച പശ്ചാത്തലത്തിലായിരുന്നു കര്‍ശന നിര്‍ദേശം. കേസിലെ നാലാം സാക്ഷിയായ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ മുന്‍ സിപിഒ പി ജയചന്ദ്രനെ ഇന്ന് വിസ്‌തരിച്ചു. സാക്ഷി വിസ്‌താരം പൂര്‍ത്തിയാക്കിയ ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 11ലേക്ക് മാറ്റി.
ജാമ്യ സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് : അതേസമയം, ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (V D Satheesan) രംഗത്ത് വന്നിരുന്നു. ഗ്രോ വാസുവിന്‍റെ ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്നും, അദ്ദേഹത്തോടുള്ള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.