കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ കൊലപാതകത്തിൽ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി താമരശ്ശേരി കോടതി അനുമതി നൽകി. ഓരോ കേസിനും വ്യത്യസ്‌തമായി എഫ്.ഐ.ആർ ഉള്ളതിനാലാണ് സിലിയുടെ മരണത്തിൽ പുതിയ അറസ്റ്റ് വേണ്ടി വരുന്നത്. ഇന്ന് വൈകുന്നേരത്തോടെ റോയി കൊലപാതക കേസിലെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അറസ്റ്റിന് കോടതി അനുമതി ആവശ്യമായി വന്നത്.
സിലിയുടെ കൊലപാതകത്തിൽ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി - ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി
ഇന്ന് വൈകുന്നേരത്തോടെ റോയി കൊലപാതക കേസിലെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അറസ്റ്റിന് കോടതി അനുമതി ആവശ്യമായി വന്നത്.
സിലിയുടെ കൊലപാതകത്തിൽ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി
ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാലും ജയിലിൽ എത്തി പോലീസിന് അറസ്റ്റ് രേഖപ്പെടുത്താൻ വേണ്ടിയാണ് കോടതിയോട് അനുമതി തേടിയത്. ഉച്ചയ്ക്ക് കോടതി പിരിയുന്നതിന് മുമ്പാണ് പൊലീസ് അറസ്റ്റിന് അനുമതി അപേക്ഷിച്ചത്. അതേ സമയം റോയി കേസിൽ മൂന്ന് പ്രതികളെയും ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.