കേരളം

kerala

ETV Bharat / state

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാസ് കുറ്റി തുറന്ന് വിട്ടു; രക്ഷപെട്ടത് മകന്‍ മാത്രം - കോഴിക്കോട് ഇന്നത്തെ പ്രധാന വാര്‍ത്ത

സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ഗ്യാസ്‌കുറ്റി തുറന്ന് വിട്ടു. എൻ ഐ ടി ക്വാര്‍ട്ടേഴ്സില്‍ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാസ് കുറ്റി തുറന്ന് വിട്ടു; രക്ഷപെട്ടത് മകന്‍ മാത്രം
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഗ്യാസ് കുറ്റി തുറന്ന് വിട്ടു; രക്ഷപെട്ടത് മകന്‍ മാത്രം

By

Published : Oct 6, 2022, 10:21 AM IST

Updated : Oct 6, 2022, 1:55 PM IST

കോഴിക്കോട്: എൻ ഐ ടി ക്വാര്‍ട്ടേഴ്സില്‍ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ഗ്യാസ്‌കുറ്റി തുറന്ന് വിടുകയായിരുന്നു. എൻ.ഐ.ടി കോട്ടേർസിൽ ദമ്പതികളെ ഇന്ന് രാവിലെയാണ്(06.10.2022) തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56), ലില്ലി (48) എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എത്തിയ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിട്ടതിന് ശേഷം കട്ടിലിൽ കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങി കിടന്ന മകനെയും തലയണ വെച്ച് ശ്വാസം മുട്ടിച്ചു എന്നാൽ അപകടം മണത്ത കുട്ടി വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്‌തു.

മകനും മരിച്ചെന്ന് കരുതി അജയകുമാർ തീ കൊളുത്തി. ഇയാൾ മുറിയിൽ തീ ഇടുന്ന സമയം അടുക്കളയിലെ വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയിൽ പൊള്ളലേക്കുക മാത്രമാണ് ചെയ്‌തത്.

കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികൾ. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. ഇന്നലെയാണ് ഇവരുടെ മകള്‍ വീട്ടിൽ നിന്നും കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയത്. പൊലീസ് അസിസ്റ്റന്‍റ് കമ്മീഷൻ സുദർശൻ, ഫയർഫോഴ്‌സ്, സി ഐ യൂസഫ് നടത്തറമ്മൽ, കുന്ദമംഗലം എസ് ഐഅഷ്‌റഫ്, എസ് ഐ അബ്‌ദുറഹിമാൻ തുടങ്ങിയവരും സ്ഥലത്തു എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Oct 6, 2022, 1:55 PM IST

ABOUT THE AUTHOR

...view details