കേരളം

kerala

By

Published : Nov 9, 2021, 10:17 AM IST

ETV Bharat / state

കോടഞ്ചേരിയിലെ ബാറിൽ നിന്നും 1067 ലിറ്റർ വ്യാജ മദ്യം പിടികൂടി

എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടഞ്ചേരി തുഷാര ബാറിൽനിന്ന് 1067 ലിറ്റർ വ്യാജ മദ്യം പിടികൂടിയത്.

kozhikkode  kozhikkode local news  fake liquor  counterfeit liquor  Excise department  വ്യാജമദ്യ ശേഖരം പിടിച്ചെടുത്തു  വ്യാജമദ്യം  കോടഞ്ചേരി  എക്‌സൈസ്  കോടഞ്ചേരി
കോടഞ്ചേരിയിലെ ബാറിൽ നിന്നും 1067 ലിറ്റർ വ്യാജ മദ്യം പിടി; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്:കോടഞ്ചേരിയിലെ ബാറിൽ നിന്ന് വൻ വ്യാജമദ്യ ശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടഞ്ചേരി തുഷാര ബാറിൽനിന്ന് 1067 ലിറ്റർ വ്യാജ മദ്യം പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പാലക്കാട് നിന്ന് വ്യാജമദ്യം കോടഞ്ചേരിയിലെത്തിച്ച് ഒഴിഞ്ഞ മദ്യ കുപ്പികളിൽ നിറച്ചാണ് തുഷാര ബാറിൽ വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്തതിൽ 30 ലിറ്ററിന്‍റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്‍റെ 917 കുപ്പികളും സിലിങ് യന്ത്രവും ഉൾപ്പെടും.

also read: നാല് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി ഏഴ് പേര്‍ അറസ്റ്റില്‍

സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ബാർ ജീവനക്കാരായ കോടഞ്ചേരി സ്വദേശി സുരേന്ദ്രൻ, പാലക്കാട് സ്വദേശി സജിത്തു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിറകിൽ കൂടുതൽ പേരുള്ളതായാണ് സംശയിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ബാർ അടച്ചു.

ABOUT THE AUTHOR

...view details