കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളശ്ശേരി സ്വദേശി സോജിത്ത്, കതിരൂർ സ്വദേശി അശ്വന്ത് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയതത്. അശ്വന്ത് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളും സോജിത്ത് ഗൂഢാലോചനയിൽ പങ്കെടുത്തയാളുമാണ്.
സിഒടി നസീറിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകർ പിടിയില്‍ - vadakara
മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
സിഒടി നസീറിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകർ പൊലീസ് അറസ്റ്റിൽ
ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അറസ്റ്റിലായ പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.