കോഴിക്കോട്:തിരുവോണം ഗംഭീരമാക്കാനുള്ള ഉത്രാടപാച്ചിലിലാണ് നാടൊന്നാകെ. മഹാമാരിക്കിടെയിലും ഓണത്തിന്‍റെ നിറം കുറയാതിരിക്കാന്‍ കരുതലോടെ കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, ഈ ആഘോഷവേളയിലും അടഞ്ഞുകിടക്കുന്ന ഒരു വിഭാഗം ആളുകളുടെ ജീവിത മാര്‍ഗമുണ്ട്. കലാപ്രകടനങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളും, ചമയകൂട്ടുകളും വാടകയ്ക്ക് നൽകുന്നവര്‍.
ഓണക്കാലത്തും പ്രതിസന്ധിയിലായി ചമയങ്ങളും വസ്ത്രങ്ങളും വാടകയ്‌ക്ക് നല്‍കുന്നവര്‍ രണ്ട് വർഷത്തിലധികമായി കലോത്സവങ്ങളും ആഘോഷപരിപാടികളും നിലച്ചിട്ട്. എല്ലാം ഒന്ന് ശാന്തമായി ഒരു ഓണം വന്നിട്ടും അവസ്ഥ ദയനീയം തന്നെയാണ് ഇവര്‍ക്ക്. ലോക്ക് ഡൗണിൽ പൂർണമായി അടഞ്ഞു കിടന്ന കാലയളവിലെ വാടക ഇനത്തിലുള്ള വൻ ബാധ്യതും ഇവര്‍ക്കു മുന്നിലെ വെല്ലുവിളിയാണ്. കടകൾ തുറക്കാൻ അനുമതി ലഭിച്ചിട്ടും ആവശ്യക്കാർ എത്താത്തതോടെയാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റത്.
ഇനിയും കൈവിടാത്ത ശുഭപ്രതീക്ഷ
ഇതോടെ, പലരും ഈ മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. പുതുവര്‍ഷം, വിഷു, ഓണം, ശ്രീകൃഷ്ണ ജയന്തി, നവരാത്രി, ക്രിസ്മസ്, സ്കൂൾ കലോത്സവങ്ങൾ, നാട്ടുത്സവങ്ങൾ എന്നിവയിലാണ് ഇവര്‍ക്ക് കച്ചവടത്തില്‍ മെച്ചമുണ്ടാകാറുള്ളത്. എന്നാല്‍, ഉത്സവവും ആഘോഷവും മുമ്പുള്ളതുപോലെ ഈ കൊവിഡ് കാലത്ത് ഇല്ലാതെയായി.
വർണച്ചാർത്താകേണ്ട ഉടയാടകൾക്ക് നിറം മങ്ങുകയും ആഭരണങ്ങൾക്ക് തിളക്കം കുറയുകയുമാണ്. കാലം ഏല്‍പ്പിച്ച പ്രഹരത്തില്‍ ദു:ഖം ആരോടു പറയണമെന്നു പോലും ഇവര്‍ക്ക് അറിയില്ല. എങ്കിലും, വർണശോഭ നിറച്ച ആഘോഷങ്ങള്‍ വൈകാതെ എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ മേഖല ഇനിയും വിട്ടുപോകാതെ പിടിച്ചുനില്‍ക്കുന്നവര്‍.
ALSO READ:ഇന്ന് ഉത്രാടം; കൊവിഡിൽ കരുതലോടെ ഉത്രാടപ്പാച്ചിൽ