കേരളം

kerala

ETV Bharat / state

പ്രളയം നാശം വിതച്ച മലബാറിൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ - മലബാറിൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ

പ്രളയത്തെത്തുടർന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

പ്രളയം നാശം വിതച്ച മലബാറിൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ

By

Published : Aug 25, 2019, 2:38 PM IST

Updated : Aug 25, 2019, 4:20 PM IST

കോഴിക്കോട്:പ്രളയത്തിന് ശേഷം മലബാറിലെ നിർമ്മാണ മേഖല സമാനതകളില്ലാത്ത പ്രതിന്ധിയാണ് നേരിടുന്നത്. പ്രളയത്തിന് മുമ്പ് ആവിശ്യത്തിന് ലഭിച്ചിരുന്ന കല്ലും എം സാന്‍റും ലഭിക്കാതായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണ്. നേരത്തെ ടെണ്ടർ എടുത്ത ജോലികൾ പലതും ഇപ്പോൾ പാതി വഴിയിൽ നിലച്ച അവസ്ഥയിലാണെന്ന് കരാറുകാർ പറയുന്നു.

പ്രളയം നാശം വിതച്ച മലബാറിൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ

ക്വാറികൾക്ക് പ്രവർത്തിക്കുന്നതിനുള്ള വിലക്കുകൾ നീങ്ങിയില്ലെങ്കിൽ മേഖലയിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുമെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സി കെ വേലായുധൻ പറയുന്നു. നിർമ്മാണ മേഖല തകരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് കരാറുകാരുടെ ആവശ്യം.

Last Updated : Aug 25, 2019, 4:20 PM IST

ABOUT THE AUTHOR

...view details