കോഴിക്കോട്: ഗസ്റ്റ് അധ്യാപകനെ പുറത്താക്കിയ പ്രിൻസിപ്പലിന്‍റെ നടപടിക്കെതിരെ കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. ചേളന്നൂർ എസ്എൻ കോളജ് ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇതിനെതിരേ കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ ഇന്ന് പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഉപരോധിച്ചു.
അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം - കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍
ചേളന്നൂർ എസ്എൻ കോളജ് ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്
അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
പിജി ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസ് എടുത്തതിനാണ് അധ്യാപകനെ പുറത്താക്കിയതെന്ന് വിദ്യാർഥി യൂണിയൻ ചെയർമാൻ കെ.പി. അഷ്ബിൻ ആരോപിച്ചു. മുമ്പും പ്രിൻസിപ്പലിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം നടപടിയുണ്ടായിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. അതേ സമയം അധ്യാപകനെ തിരിച്ചെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് കോളജ് യൂണിയന്‍റെ തീരുമാനം.
Last Updated : Jan 11, 2020, 3:41 PM IST