കോഴിക്കോട്: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (22-07-19) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ചീഫ് എഡ്യുക്കേഷണൽ ഓഫീസർ അറിയിച്ചു.
മഴ ശക്തം: കണ്ണൂരും കോഴിക്കോടും അവധി - അവധി
സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
കോഴിക്കോട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ എസ് . സാംബശിവ റാവു നാളെ (22-07-19) അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും, കേന്ദ്രീയ വിദ്യാലയങ്ങൾക്കും, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്. കോളജുകൾക്കും, പ്രഫഷണൽ കോളജുകൾക്കും ബാധകമല്ല. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് , കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (22-07-19) അവധി പ്രഖ്യാപിച്ചു.