കോഴിക്കോട് : കൂളിമാട് പാലത്തിന്‍റെ തകർന്നുവീണ ബീമുകൾ നീക്കുന്ന പ്രവര്‍ത്തനം പൂർത്തിയായി.ബീമുകൾ ഒന്നോ രണ്ടോ മീറ്ററുകൾ നീളത്തിൽ വലിയ കഷ്‌ണങ്ങളാക്കി തോട്ടുമുക്കത്തെ ക്രഷറുകളിലേക്ക് മാറ്റുകയായിരുന്നു. ക്രഷറിൽവെച്ച് ഇത് പൊടിക്കും.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ബീമുകൾ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനം തുടങ്ങിയത്. എൻഗേഡറുകൾ സ്ഥാപിച്ച് ബീമുകൾ താങ്ങി നിർത്തിയ ശേഷമാണ് ഇവ മുറിച്ചുനീക്കിയത്. ഓഗസ്റ്റ് നാലിനുതന്നെ ബീമുകൾ മുറിക്കുന്ന ജോലി തുടങ്ങിയിരുന്നെങ്കിലും ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെ നിർത്തിവയ്ക്കുകയായിരുന്നു.