കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു (CM Pinarayi Vijayan Meeting With Kanthapuram). പലസ്‌തീൻ ഐക്യദാർഢ്യ റാലി (Palestine Solidarity Rally) ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ 11 മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
കാന്തപുരത്തിന്‍റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്‌ചയെന്നും, തിരക്കുകൾക്കിടയിലും സന്ദർശിക്കാനും സ്നേഹം പങ്കിടാനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം മുഖ്യമന്ത്രിയെ അറിയിച്ചതായും സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.