കേരളം

kerala

ETV Bharat / state

'ന്യൂനപക്ഷങ്ങളിൽ സംഘപരിവാർ ഭയവും ആശങ്കയുമുണ്ടാകുന്നു'; ഹിറ്റ്‌ലറിന്‍റെ കൂട്ടക്കശാപ്പ് അവര്‍ മഹത്തായി കാണുന്നുവെന്നും മുഖ്യമന്ത്രി - എഐഡിഡബ്യുഎ സമ്മേളനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിള അസോസിയേഷന്‍റെ സംസ്ഥാന സമ്മേളന വേദിയില്‍ വച്ചാണ്, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങളിലടക്കം പിണറായി വിജയന്‍റെ വിമര്‍ശനം.

CM Pinarayi vijayan against Sangh Parivar  Thiruvananthapuram todays news  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  സംഘപരിവാറിനെതിരെ മുഖ്യമന്ത്രി  സംഘപരിവാറിനെതിരെ പിണറായി വിജയന്‍  പിണറായി വിജയന്‍റെ വിമര്‍ശനം  സംഘപരിവാര്‍  എഐഡിഡബ്യുഎ സമ്മേളനത്തില്‍ മുഖ്യമന്ത്രി
ന്യൂനപക്ഷങ്ങളിൽ ഭയവും ആശങ്കയുമുണ്ടാകുന്നു

By

Published : Jan 9, 2023, 9:52 PM IST

Updated : Jan 10, 2023, 9:32 AM IST

തിരുവനന്തപുരം:സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഒന്നിച്ചുനിർത്താനല്ല, ഭിന്നിപ്പിക്കാനുള്ള നടപടികളാണ് സംഘപരിവാർ സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും അവരിൽ ഭയം വളർത്താനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുക്കളായാണ് സംഘപരിവാർ കാണുന്നത്. ഇതിന് അനുസരിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ബിൽകിസ് ബാനു കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിക്കുകയാണ് അവര്‍. സ്ത്രീകൾക്കെതിരെ എന്ത് അക്രമവുമാകാം എന്ന സന്ദേശമാണിത് നൽകുന്നത്. ജനങ്ങളിൽ ഒരു വിഭാഗം എപ്പോഴും ആശങ്കയിലും ഭയത്തിലും കഴിയണമെന്നാണ് സംഘപരിവാർ നിലപാട്.

രാജ്യത്തെ പൗരത്വം മതാധിഷ്‌ഠിതമാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരികയും ഈ നിയമം നടപ്പാക്കുമെന്ന് ഇടക്കിടെ പ്രഖ്യാപിക്കുന്നത് ഒരു വിഭാഗം ജനങ്ങളെ ഭീതിയിലാക്കുന്നതിനാണ്. ന്യൂനപക്ഷ വിഭാഗങ്ങളിൽ മുസ്‌ലിം വിഭാഗം കൂടുതൽ ആക്രമണങ്ങൾക്കിരയാകുന്നു. അയോധ്യയിലെ ബാബറി മസ്‌ജിദ് മാത്രമല്ല, കാശിയും മധുരയും ലക്ഷ്യമാണെന്ന് സംഘപരിവാർ ഉറച്ച് പ്രഖ്യാപിക്കുകയാണ്. നാട്ടിൽ വർഗീയ സംഘർഷമുണ്ടാക്കാനുള്ള പരീക്ഷണങ്ങളാണ് ഇനി സംഘപരിവാർ നടത്തുന്നത്.

'ക്രിസ്ത്യാനികളെ പ്രീണിപ്പിക്കുന്നത് ദുരുദ്ദേശ്യം':വിവാഹമോചനം പോലും മുസ്‌ലിങ്ങൾക്ക് ക്രിമിനൽ കുറ്റമാകുകയാണ്. ആളെക്കൂട്ടാൻ ക്രിസ്ത്യാനികളോട് ചില പ്രീണിപ്പിക്കൽ നിലപാടുകൾ കേരളത്തിലെ സംഘപരിവാർ സ്വീകരിക്കുന്നു. ഇത് നല്ല ഉദ്ദേശ്യത്തിലല്ല. രാജ്യത്താകമാനം ക്രിസ്ത്യാനികളോടുള്ള സ്ഥിതി അതല്ല. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുകയാണ്. ഗോൾവാൾക്കർ തന്നെ ഇക്കാര്യം എഴുതിയിട്ടുണ്ട്. ഇത് ഹിറ്റ്ലറുടെ നിലപാടാണ്. ആഭ്യന്തര ശത്രുക്കളെ കൂട്ടക്കശാപ്പ് എന്ന ഹിറ്റ്‌ലറുടെ മാതൃക മഹത്തായ കാര്യമായാണ് ആർഎസ്എസ് കാണുന്നത്. ഇത് ഇന്ത്യയില്‍ നടപ്പിലാക്കണമെന്നാണ് ആർഎസ്എസ് ആഗ്രഹം.

ക്രൈസ്‌തവരുടെ ആരാധനാസ്വാതന്ത്ര്യം പോലും തടസപ്പെടുത്തുകയാണ്. ഒരു പ്രകോപനവുമില്ലാതെ പള്ളികൾ അടിച്ച് തകർക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ അടുത്തുകൂടിപോലും പോകാത്തവർ രാജ്യത്തെ ഭരണാധികാരികളായിരിക്കുകയാണ്. ജനാധിപത്യ വനിത അസോസിയേഷന്‍റെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. സ്ത്രീകൾക്കെതിരെ ഇന്ന് രാജ്യത്ത് നടക്കുന്നത് ഹീനമായ അക്രമമാണ്. ഇതിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കാനാണ് ശ്രമം നടക്കുന്നത്.

ആക്രമണം ഉണ്ടായപ്പോൾ ധരിച്ചിരുന്ന വസ്ത്രം, സ്ഥലം, സമയം ഇവരെയെല്ലാം ഉന്നയിക്കപ്പെടുകയാണ്. അക്രമിയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഇരയെ അധിക്ഷേപിക്കുന്നത് പുരുഷ കേന്ദ്രീകൃത സമൂഹത്തിന്‍റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Jan 10, 2023, 9:32 AM IST

ABOUT THE AUTHOR

...view details