കേരളം

kerala

ETV Bharat / state

കോഴിക്കോട് യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - Kozhikode Collectorate

കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം  കോഴിക്കോട് കലക്‌ടറേറ്റിലേക്കുള്ള യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം  യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം  Clashes in March by Congress  Clashes during Congress march to Kozhikode Collectorate  Kozhikode Collectorate  കോഴിക്കോട് കലക്‌ടറേറ്റ്
കോഴിക്കോട് യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

By

Published : Jul 2, 2022, 3:57 PM IST

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് എല്‍.ഡി.എഫ് സ്ഥാപിച്ച ഫ്ലക്‌സ്‌ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

കോഴിക്കോട് യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇന്ന്(2.07.2022) രാവിലെ ആരംഭിച്ച മാര്‍ച്ച് എം.കെ മുനീര്‍ എം.എല്‍.എയാണ് ഉദ്‌ഘാടനം ചെയ്‌തത്.

also read:ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം: കണ്ണൂരില്‍ കോണ്‍ഗ്രസ് യുവജന സംഘടനകള്‍ ഡിവൈഎസ്‌പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ABOUT THE AUTHOR

...view details