കോഴിക്കോട്: മാത്തറ പി.കെ. ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിൽ ആറ് പേർക്ക് പരിക്ക്. കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെട്ടതോടെയാണ് സംഘർഷമായത്. ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത്.
റാഗിങ്ങിന് വിധേയനായ വിദ്യാർഥി പുറത്ത് നിന്ന് ആളുകളുടെ സഹായം തേടി. തുടർന്ന് ഉച്ചയോടെ പുറത്ത് നിന്നെത്തിയവരും വിദ്യാര്‍ഥികളും തമ്മിൽ നടന്ന കയ്യാങ്കളിയിലാണ് ആറ് പേർക്ക് പരിക്കേറ്റത്.