കേരളം

kerala

ETV Bharat / state

ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങി - sexual assault case civic chandran

എഴുത്തുകാരിയായ ദളിത് യുവതി നൽകിയ പരാതിയിൽ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. നടപടി ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ

സിവിക് ചന്ദ്രൻ  സിവിക് ചന്ദ്രൻ കീഴടങ്ങി  ലൈംഗിക പീഡന കേസ് സിവിക് ചന്ദ്രൻ  സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്‌പി  കീഴടങ്ങി സിവിക് ചന്ദ്രൻ  ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങി  സിവിക് ചന്ദ്രൻ കീഴടങ്ങൽ  ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രൻ കീഴടങ്ങി  civic chandran  civic chandran case  civic chandran surrenders at dysp office  sexual assault case civic chandran  സിവിക് ചന്ദ്രനെതിരെയുള്ള പീഡന പരാതികൾ
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങി

By

Published : Oct 25, 2022, 9:37 AM IST

Updated : Oct 25, 2022, 10:18 AM IST

കോഴിക്കോട് :ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനും ആക്‌ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്‌പിക്ക് മുന്നിലാണ് ഹാജരായത്. എഴുത്തുകാരിയായ ദളിത് യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതോടെയാണ് നടപടി.

സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങി

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജില്ല കോടതിയിൽ ഹാജരാക്കും. 2022 ജൂലായ് 15നാണ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ സിവിക് കൊയിലാണ്ടി പൊലീസിന് മുന്നിൽ ഹാജരായിരുന്നു.

ഒരു ലക്ഷം രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ആ കേസില്‍ സിവിക് ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. എല്ലാ ശനിയാഴ്‌ചയും കൊയിലാണ്ടി സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

Last Updated : Oct 25, 2022, 10:18 AM IST

ABOUT THE AUTHOR

...view details