കോഴിക്കോട്:എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ യുവതി നല്‍കിയ പീഡന പരാതിയിൽ വിചിത്ര ഉത്തരവുമായി കോടതി. യുവതിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നാണ് ജില്ല സെഷൻസ് കോടതിയുടെ നിരീക്ഷണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധി പകർപ്പിലാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിചിത്ര വിധി പ്രസ്താവിച്ചത്.
പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം - പരാതിക്കാരിയുടെ വസ്ത്രം
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം
സിവിക് ചന്ദ്രന്‍റെ പീഡന കേസ് : യുവതിയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്ന് കോടതി
യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് പരാമർശമുള്ളത്.
Also Read ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂർ ജാമ്യം
Last Updated : Aug 17, 2022, 11:24 AM IST