കേരളം

kerala

ETV Bharat / state

പട്ടികജാതി പീഡന നിരോധന നിയമം നിലനിൽക്കില്ല, സിവിക് ചന്ദ്രനെതിരായ കേസിലെ ആദ്യ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ - സിവിക് ചന്ദ്രൻ പീഡനക്കേസ്

പട്ടികജാതിക്കാരിയാണെന്ന അറിവോടയല്ല ലൈംഗികാതിക്രമം നടന്നതെന്നും അതിനാല്‍ പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നുമായിരുന്നു കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയുടെ നിരീക്ഷണം

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തിൽ  സിവിക് ചന്ദ്രൻ  Civic Chandran anticipatory bail court order in controversy  Civic Chandran  WRITER CIVIC CHANDRAN SEXUAL ASSAULT CASE  സിവിക് ചന്ദ്രന്‍റെ ആദ്യ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ
'പട്ടികജാതി പീഡന നിരോധന നിയമം നിലനിൽക്കില്ല'; സിവിക് ചന്ദ്രന്‍റെ ആദ്യ മുൻകൂർ ജാമ്യ ഉത്തരവും വിവാദത്തിൽ

By

Published : Aug 18, 2022, 4:27 PM IST

കോഴിക്കോട് : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി മുൻകൂർ ജാമ്യം നൽകിയത് കേട്ടുകേൾവിയില്ലാത്ത ഉത്തരവിലൂടെ. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്‌സി- എസ്‌ടി ആക്‌ട് നിലനിൽക്കില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്.

ഈ പരാമർശം പട്ടിക ജാതി - പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്ന് നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്‌സ്അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതും.

കോടതി ഉത്തരവിന്‍റെ പകർപ്പ്

സിവിക്ക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ അദ്ദേഹത്തിന്‍റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി സ്വീകരിച്ച നിലപാട് വിചിത്രമായിരുന്നു. അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലാണ് സിവിക് ചന്ദ്രന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചത്.

പരാതിക്കാരിയുടെ വസ്ത്രധാരണം ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണെന്നും അതിനാല്‍ പ്രഥമദൃഷ്ട്യാ ലൈംഗികപീഡന പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ പറഞ്ഞിരുന്നത്. കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണ കുമാറാണ് രണ്ട് കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ABOUT THE AUTHOR

...view details