കോഴിക്കോട്:തൊഴിലാളി രംഗത്തെ പോരാട്ടങ്ങളുടെ അനുഭവക്കരുത്തും നേതൃപാടവത്തിന്‍റെ തിളങ്ങുന്ന മുഖവുമായി എളമരം കരീമും ആനത്തലവട്ടം ആനന്ദനും വീണ്ടും സിഐടിയു സംസ്ഥാന ഘടകത്തെ നയിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിയായി എളമരം കരീമും പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനും ട്രഷററായി പി നന്ദകുമാറും തുടരും. കോഴിക്കോട് നടന്ന സിഐടിയു 15-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സിഐടിയുവില്‍ നേതൃമാറ്റമില്ല; എളമരം കരീം ജനറല്‍ സെക്രട്ടറി, ആനത്തലവട്ടം ആനന്ദന്‍ പ്രസിഡന്‍റ് - സിഐടിയുവില്‍ നേതൃമാറ്റമില്ല
ഡിസംബര്‍ 17ന് തുടങ്ങി ഇന്ന് അവസാനിച്ച സിഐടിയു സംസ്ഥാന സമ്മേളനമാണ് ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെയും പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനെയും വീണ്ടും തെരഞ്ഞെടുത്തത്
തുടർച്ചയായ നാലാം തവണയാണ് സംസ്ഥാന ജനറൽ സെക്രട്ടറിയായി എളമരം കരീമും പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനും ചുമതലയേൽക്കുന്നത്. 2013ൽ കാസർകോട് നടന്ന സമ്മേളനത്തിലായിരുന്നു ഇരുവരും സിഐടിയു സംസ്ഥാന നേതൃത്വത്തിന്‍റെ അമരത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരായി അതിശക്തമായ പ്രക്ഷോഭങ്ങളാണ് സിഐടിയു ഭാവിപ്രവർത്തനങ്ങളായി ആലോചിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.
മൂന്നാം തവണയാണ് നന്ദകുമാറിന് ട്രഷറര്‍ ചുമതല. 45 അംഗ ഭാരവാഹികളെയും ഇതിന് പുറമെ 153 പേർ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം ഇന്നാണ് അവസാനിച്ചത്.