കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ക്രിസ്‌തുമസ് കടന്നുവരുന്നത്. മുൻ വർഷങ്ങള്‍ക്ക് സമാനമായി വിപുലമായ ഒരുക്കങ്ങളില്ലെങ്കിലും സാന്താക്ലോസ് മുഖം മൂടികളും അനുബന്ധ സാധനങ്ങളുമായി നഗരത്തില്‍ അങ്ങിങ്ങായി വഴിയോര കച്ചവടം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളായ മമ്തയും, ഡെബിഡി ലാലും ഇത്തവണയും സരോവരത്തെ വഴിയോരത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.
സാന്താക്ലോസും അപ്പൂപ്പന്‍ തൊപ്പികളും; സരോവരം പാതയിലെ ക്രിസ്‌തുമസ് കാഴ്‌ചകൾ - കോഴിക്കോട്
ക്രിസ്‌തുമസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ വഴിയോരക്കച്ചവടം ആരംഭിച്ചിരിക്കുകയാണ്. ആകര്‍ഷകമായ സാന്താക്ലോസ് മുഖം മൂടികളും തൊപ്പികളുമാണ് വില്‍പനയ്‌ക്കായി എത്തിയിരിക്കുന്നത്.
സാന്താക്ലോസും അപ്പൂപ്പന്‍ തൊപ്പികളും; സരോവരം പാതയിലെ ക്രിസ്‌തുമസ് കാഴ്‌ചകൾ
സാന്താക്ലോസ് മുഖം മൂടിക്ക് 120 രൂപയും, തൊപ്പിക്ക് 50 രൂപയുമാണ് വില. മുൻ വർഷങ്ങളിലേതുപോലെ വലിയ പ്രതീക്ഷയോടെയാണ് മമ്തയും, ഡെബിഡി ലാലും എത്തിയിരിക്കുന്നത്. സരോവരം വഴി പോകുന്ന യാത്രക്കാരെയും, കുട്ടികളെയും ആകർഷിക്കത്തക്ക വിധത്തിലാണ് അപ്പൂപ്പൻ തൊപ്പിയും മറ്റും അലങ്കരിച്ചു വച്ചിരിക്കുന്നത്. മൊബൈൽ ട്രൈപോഡുകളും, ഡ്രീം ക്യാച്ചറുകളും ഇവിടെ ലഭ്യമാണ്.