അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് കോഴിക്കോട് സ്വദേശികൾ - മലയാളം വാർത്തകൾ
18:11 April 16
വെള്ളച്ചാട്ടം കാണാൻ ആനക്കാംപൊയിലെത്തിയ സംഘത്തിലെ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
കോഴിക്കോട്:ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വെള്ളച്ചാട്ടം കാണാൻ ട്രാവലർ വാനിൽ എത്തിയ 14 അംഗ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.
എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന അശ്വന്ത് കൃഷ്‌ണ (15), അഭിനവ് (13) എന്നീ കുട്ടികളാണ് മരിച്ചത്. ഇരുവരും കോഴിക്കോട് സ്വദേശികളാണ്.