കേരളം

kerala

ETV Bharat / state

കുട്ടിയുടെ വസ്‌ത്രം അഴിച്ച് തുപ്പല്‍ തുടപ്പിച്ച സംഭവം: റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍ - ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍

കോഴിക്കോട് അഴിയൂരില്‍ ഓട്ടോയില്‍ തുപ്പി എന്നാരോപിച്ച് അഞ്ചു വയസുകാരനെ വസ്‌ത്രം അഴിപ്പിച്ച് തുപ്പല്‍ തുടപ്പിച്ച സംഭവത്തില്‍ പൊലീസിനോട് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ചോമ്പാല പൊലീസില്‍ നിന്നാണ് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ റിപ്പോര്‍ട്ട് തേടിയത്

wiped the spat on auto with dress by child  Kozhikode Kunhippally incident  Azhiyur incident  Child Rights Commission  തുപ്പല്‍ തുടപ്പിച്ച സംഭവം  റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍  ബാലാവകാശ കമ്മിഷന്‍  കുഞ്ഞിപ്പള്ളി  ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍  വിചിത്രൻ കോറോത്ത്
കുട്ടിയുടെ വസ്‌ത്രം അഴിച്ച് തുപ്പല്‍ തുടപ്പിച്ച സംഭവം

By

Published : Jan 28, 2023, 8:03 PM IST

കോഴിക്കോട്:അഴിയൂരിൽ ഓട്ടോയിൽ തുപ്പിയെന്ന് ആരോപിച്ച് അഞ്ച് വയസുകാരന്‍റെ വസ്‌ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍. ചോമ്പാല പൊലീസിൽ നിന്നാണ് കമ്മിഷന്‍ റിപ്പോർട്ട് തേടിയത്. സ്‌കൂളിലേക്ക് പോകും വഴി ബാലൻ വണ്ടിയിൽ നിന്ന് പുറത്തേക്ക് തുപ്പിയപ്പോള്‍ തുപ്പൽ അബദ്ധത്തിൽ ഓട്ടോയില്‍ തെറിയ്‌ക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ കുഞ്ഞിപ്പള്ളി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവര്‍ വിചിത്രൻ കോറോത്ത് കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നിൽ വച്ച് കുട്ടിയുടെ ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിച്ചു. സംഭവത്തിന്‍റെ ദൃശ്യം കുട്ടിയുടെ മാതാവാണ് പകർത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ട് പോകാൻ വന്ന സമയത്താണ് സംഭവം.

Also Read: ഓട്ടോയിൽ തുപ്പിയെന്ന് ആരോപിച്ച് 5 വയസുകാരന്‍റെ വസ്‌ത്രം അഴിപ്പിച്ച് തുടപ്പിച്ച് ഡ്രൈവർ

സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആണ് ബാലാവകാശ കമ്മിഷൻ ചെയർമാർ കെ വി മനോജ് കുമാർ റിപ്പോർട്ട് തേടിയത്.

ABOUT THE AUTHOR

...view details