കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം കോഴിക്കോട് എത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഭാവി കേരളത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാട് രൂപീകരിക്കുകയാണ് പര്യടനത്തിന്‍റെ ലക്ഷ്യം. പര്യടനത്തിന്‍റെ ഭാഗമായി കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ വച്ച് ജില്ലയിലെ വിവിധ മേഖലകളിലുള്ള വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. മത മേലധ്യക്ഷന്മാർ, സാംസ്‌കാരിക നായകന്മാർ, പ്രമുഖ വ്യാപാരികൾ, വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ കേരള പര്യടനം കോഴിക്കോടെത്തി - കേരള പര്യടനം കോഴിക്കോട് എത്തി
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഭാവി കേരളത്തെ സംബന്ധിച്ചുള്ള കാഴ്‌ചപ്പാട് രൂപീകരിക്കുകയാണ് പര്യടനത്തിന്‍റെ ലക്ഷ്യം
മുഖ്യമന്ത്രിയുടെ കേരള പര്യടനം കോഴിക്കോടെത്തി
ചലച്ചിത്ര സംവിധായകൻ രഞ്ജിത് സംവിധാന ചെയ്‌ത ഹ്രസ്വചിത്രവും യോഗത്തിൽ പ്രദർശിപ്പിച്ചു. സർക്കാരിന്‍റെ നേട്ടങ്ങൾ ചേർത്തുവച്ച വീഡിയോയും പ്രദർശിപ്പിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്‌ണൻ, ഇ. ചന്ദ്രശേഖരൻ, എളമരം കരീം എം.പി, എ. പ്രദീപ് കുമാർ എം.എൽ.എ, വി.കെ.സി മമ്മദ് കോയ എം.എൽ.എ, ഹകീം അസ്ഹരി, സി. മുഹമ്മദ് ഫൈസി, ഉമർ ഫൈസി മുക്കം, ടി പി അബ്‌ദുല്ലക്കോയ മദനി, സിഎസ്‌ഐ ബിഷപ്പ് റോയ്‌സ് വിക്‌ടർ മനോജ് തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.