കോഴിക്കോട്: നവതിയിലേക്ക് കടന്ന എം.ടി വാസുദേവൻ നായരെ കോഴിക്കോട്ടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എം.ടി യെ പൊന്നാട അണിയിച്ച് മുഖ്യമന്ത്രി ആദരിച്ചു, പിറന്നാൾ കോടിയും കൈമാറി.
എം.ടിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; നവതിയിലെത്തിയ പ്രതിഭയ്ക്ക് ആശംസകള്‍ നേര്‍ന്നു
ജൂലൈ 15നായിരുന്നു എം.ടിയുടെ 89-ാം പിറന്നാള്‍. അദ്ദേഹത്തിന്‍റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി ആശംസകളറിയിച്ചത്.
എം.ടിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
ഇന്ന് (ജൂലൈ 28) ഉച്ചയ്ക്ക് 12 മണിയോടെ നടക്കാവിലെ വീട്ടിൽ എത്തിയ മുഖ്യമന്ത്രിയെ എം.ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കോഴിക്കോട്ടെ ബാബുരാജ് അക്കാദമി, തുഞ്ചൻപറമ്പ് നവീകരണം എന്നിവ സന്ദർശനത്തിൽ ചർച്ചയായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്‌കുമാറും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
also read:എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാൽ; നവതിയിലേക്ക് അടുത്ത ഇതിഹാസ കഥാകാരന് ആശംസകൾ നേർന്നു