കോഴിക്കോട്: എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം അനുവദിച്ചിരുന്നെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. പക്ഷേ തീയതി നിശ്ചയിച്ചിട്ടില്ല. എൽഡിഎഫിൽ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. എന്‍സിപിയുമായി വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നാല് സിറ്റിങ് സീറ്റുകളിലും എന്‍സിപി മത്സരിക്കും. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മുന്നണി വിടേണ്ട കാര്യമില്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മാണി സി കാപ്പനെ തള്ളി എകെ ശശീന്ദ്രന്‍ - പ്രഫുല്‍ പട്ടേലിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നെന്ന് എകെ ശശീന്ദ്രന്‍
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ മുന്നണി വിടേണ്ട കാര്യമില്ലെന്നും എകെ ശശീന്ദ്രന്‍
a k saseendran
പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്‌ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഇക്കാര്യം തള്ളിയാണ് എകെ ശശീന്ദ്രന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പ്രഫുല്‍ പട്ടേലിന് സമയം അനുവദിച്ചില്ലെന്നും ഇതിന്‍റെ കാരണം അറിയില്ലെന്നുമായിരുന്നു മാണി സി കാപ്പന്‍ വ്യക്തമാക്കിയത്.