കേരളം

kerala

ETV Bharat / state

ഓഗസ്റ്റ് വിപ്ലവം ഓർമ പുതുക്കാന്‍ ചേമഞ്ചേരിക്കാരുടെ ഒത്തുചേരല്‍, വേദി ദേശീയ പോരാട്ടത്തിന്‍റെ സ്‌മരണ പേറുന്ന റെയില്‍വേ സ്‌റ്റേഷന്‍ - ഇന്നത്തെ വാര്‍ത്തകള്‍

ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ ചരിത്ര സ്‌മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കുക, വിപുലീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

chemancheri railway station  aazadi ka amrit mahotsav  ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ  ചേമഞ്ചേരി ബഹുജന കൂട്ടായ്‌മ  ഓഗസ്റ്റ് വിപ്ലവം  kozhikode news  kerala latest news  kerala latest news headliness  kerala news  ജില്ല വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍
ഓഗസ്റ്റ് വിപ്ലവം ഓർമ പുതുക്കാന്‍ ചേമഞ്ചേരിക്കാരുടെ ഒത്തുചേരല്‍, വേദി ദേശീയ പോരാട്ടത്തിന്‍റെ സ്‌മരണ പേറുന്ന റെയില്‍വേ സ്‌റ്റേഷന്‍

By

Published : Aug 16, 2022, 7:52 PM IST

കോഴിക്കോട്:ഓഗസ്റ്റ് 15ഓടെ തീരുന്നതല്ല മലബാറി സ്വാതന്ത്ര്യ സമരപോരാട്ടത്തിന്‍റെ ഓർമകൾ. ഓഗസ്റ്റ് വിപ്ലവത്തിൻ്റെ ഓർമ പുതുക്കാൻ ചേമഞ്ചേരിക്കാർ ഒത്തുചേരുന്നു. ഈ മാസം 19ന് വൈകിട്ട് അഞ്ച് മണിക്ക് ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലാണ് ഒത്തുചേരൽ.

ചേമഞ്ചേരി റെയിൽവേ സ്‌റ്റേഷൻ ചരിത്ര സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബഹുജന കൂട്ടായ്‌മ

സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പുനർനിർമ്മിച്ച റെയിൽവേ സ്റ്റേഷനിൽ ഏതാനും ലോക്കൽ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. സ്റ്റേഷൻ നടത്തിപ്പിന് കരാറുകാരെ കിട്ടാത്തത് കൊണ്ട് സ്റ്റേഷൻ നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

കാട് മൂടി അടഞ്ഞു കിടക്കുന്ന ദേശീയ പോരാട്ടത്തിന്‍റെ സ്‌മാരകം ചരിത്ര സ്‌മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാനും വിപുലീകരിക്കാനുമാണ് നാട്ടുകൂട്ടായ്‌മ ഒത്തുചേരുന്നത്. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ തീവണ്ടികൾ നിർത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വാതന്ത്ര്യസമര സ്‌മാരകം എന്ന നിലയിൽ അംഗീകാരവും പരിഗണനയും നൽകി ഇതിനെ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഒരു തിരുശേഷിപ്പായി നിലനിർത്തുക എന്നീ ആവശ്യങ്ങളാണ് ബഹുജന കൂട്ടായ്‌മ സർക്കാരിന് മുന്നില്‍ നിരത്തുന്നത്.

ABOUT THE AUTHOR

...view details